Friday, August 15, 2008

സ്വപ്നം

സ്വന്തമെന്നോതി ഞാന്‍ വളര്‍ത്തിവലുതാക്കിയ..
സ്വപ്നങളെല്ലാം പാഴെന്നറിയുന്നു ഞാന്‍..
നെഞിലേറ്റി, ചൂടേറ്റി...നെഞ്ജകം പൂകുവാന്‍ , ഞാന്‍
എന്റെ അകതാരില്‍ സൂക്ഷിച്ചൊരാപെണ്ണിന്‍ മനസ്സറിയുവാന്‍..
ഒരു വേള, ഒരു മാത്ര.. ഞാന്‍ ശ്രമിച്ചിരുന്നെങ്കില്‍..ഒരു പക്ഷെ
അവളുടെ വേര്‍പാടിന്‍ വേദന , ഇത്രമേല്‍ അറിഞ്ഞിരിക്കില്ല ഞാന്‍...

പുഷ്പം

പുഷ്പമായ് നീ ചൊന്ന പെണ്ണിവള്‍ ..പിന്നെയോ
മഞ്ഞായും,മാനായും മാറിയതെങനെ
ഇടനെഞ്ജു ചേറ്ത്തു നീ വച്ചെന്നു ചൊല്ലിയ
പെണ്ണിവള്‍...പേടമാന്‍ മിഴിയാളിവളാണോ...?

കുപ്പിവള

ഞാന്‍ കണ്ടകിനാക്കളില്‍ അവളുടെ സാമീപ്യം
അറിയാതെന്‍ മനസ്സില്‍ നിറച്ചൊരാ ആഗ്രഹം
അളവില്‍ കവിഞ്ഞു തുളുമ്പിഒഴുകുമ്പൊളും
ഒരു പിടിക്കുപ്പിവള പൊട്ടുകള്‍കയ്യിലൊതുക്കി പിടിച്ചു
ഞാന്‍ ഓര്‍ക്കുന്നവളെയും,കേള്‍ക്കുന്നതിന്‍ കിലുക്കവും
കാലില്‍ മുറിപ്പാടായി മാറിയോ ..കുപ്പിവള..?
എങ്കില്‍ കളയൂ..ദൂരേക്കു...അവയേയും
നിലക്കാത്ത അവളുടെ ഓര്‍മ്മകളേയും കൂടെ...

അനുരാഗം

അറിഞ്ഞിട്ടും അറിയാതെ പോയപോല്‍ തോന്നിയ-
അനുരാഗ കഥയിലെ ദുഖാര്‍ത്തന്‍ ഞാനിതാ..
മറക്കുവാന്‍ വേണ്ടി ശ്രമിക്കുന്നു എങ്കിലും
വിളിക്കാതെ കേള്‍ക്കാതെ വന്നുകയറുന്നവളുടെ
ഓര്‍മ്മകള്‍ ഒരു പക്ഷെ, കൊണ്ടുപോയേക്കാം എന്നെ-
ഒരു വിദൂര തീരത്തേക്കേകനായ്

സുഹ്രുത്ത്

നന്ദി സുഹ്രുത്തെ,ഒരായിരം ആശംസകള്‍
ഒരുമിച്ചു നിറയുന്ന ഫലമുണ്ടിതിന്നു
വായിക്കു നിങള്‍ ഇനിയുമീ ഭാവന വറ്റാത്ത
എന്റെയീ സുന്ദര സ്വപ്നങളെ പറ്റി

ബാല്യം


എന്നിലെ കഴിവുകള്‍ ഉണര്‍ത്താനല്ലാ
നിന്നിലെ കഴിവുകള്‍ ഉണര്‍ത്താനല്ലോ
എന്റെ ബാല്യകാലത്തിന്റെ സ്മ്രുതി പഥങ്ങള്‍ താണ്ടി
മറവികളില്‍ മുങ്ങൈയൊരു ചിന്തകളെ ഉണര്‍ത്തിയതു
അതിലൂടെ കാണാം എനിക്കെന്‍ നിറങ്ങള്‍ ചാരുതയേകിയ
ബാല്യത്തെയും മനസ്സില്‍ ആയിരം മഴവില്ലു വിടര്‍ത്തിയ
കൌമാരത്തെയും,അതില്‍ ചാലിച്ച ഒരായിരം ഓര്‍മ്മകളെയും കൂ‍ടെ