Wednesday, February 18, 2009

എവിടെ നീയെന്‍ സഖീ...

എന്‍ സുഹ്രുത്തിനെ കാത്തിരിക്കുന്നു ഞാന്‍ ഇതാ -ഇവിടെ
ചാരെ അണയുമെന്നുഴറാത്ത സ്വപ്നങ്ങള്‍..കാണുമെന്‍ മനസ്സുമായ്
വരാതിരിക്കില്ലവള്‍.. ഒരു പക്ഷെ
ദൂരതീരങ്ങള്‍ തേടി അലയുന്നു മോഹങ്ങള്‍
ഒരുമിച്ചിരിക്കാനും, സല്ലപിക്കാനും കൊതിച്ച
പ്രിയ സ്നേഹിതന്‍ മുഖം ഓര്‍ക്കുന്നുവോ അവള്‍..?

അകലെ..

വിടവാങ്ങും നേരവും വേപഥുപൂണ്ട നിന്‍
‍കണ്‍കളില്‍ നിറഞ്ഞോരാ അശ്രുക്കള്‍ കണ്ടു ഞാന്‍
‍അറിയാതെ എങ്കിലും..മനസ്സില്‍ ഞാന്‍ നിറച്ചൊരാ...
സ്നേഹത്തിന്‍ മധുപാത്രം അകന്നുപോയെന്നേക്കുമായ്

Saturday, September 13, 2008

ബാല്യത്തിലേയ്ക്ക്...

നല്ല കാലത്തിന്റെ ഗതകാല സ്മ്രിതികളില്‍
കൊച്ചു സ്കൂള്‍ ബാഗുമേന്തി ഞാന്‍ നടക്കുമ്പോള്‍
എന്നോട് ചേര്‍ന്നൊട്ടി മഴ നനയാതെന്റെ
കീറക്കുടയുടെ അരികുചേര്‍ന്നവള്‍ നീങ്ങവെ
ചെറുതെങ്കിലും മനസ്സില്‍ ഉയര്‍ന്നോരു കൊച്ചു-
കളിവീട്ടില്‍ ഞാന്‍ വച്ചൊരാ ഉരുളകള്‍ ഉണ്ട്
അഛ്നും അമ്മയുമായി കളിച്ച നാള്‍
ഇന്നലത്തെ പോലെ കണ്മുന്നില്‍ തെളിയുന്നു

ആരു നീ..

ആരാരു നീയാര് ചൊല്ലുനീ..വൈകാതെ
എന്തിനായ് കേള്‍ക്കുന്നു..ഇല്ലാത്ത ചോദ്യങ്ങള്‍
ഒരു വേള- നീ നിന്റെ ആത്മാവിനോട് ചോദിക്കു
ഒരു പക്ഷെ അതിനാകും അതിന്നുത്തരം നല്‍കുവാന്‍

Friday, August 15, 2008

സ്വപ്നം

സ്വന്തമെന്നോതി ഞാന്‍ വളര്‍ത്തിവലുതാക്കിയ..
സ്വപ്നങളെല്ലാം പാഴെന്നറിയുന്നു ഞാന്‍..
നെഞിലേറ്റി, ചൂടേറ്റി...നെഞ്ജകം പൂകുവാന്‍ , ഞാന്‍
എന്റെ അകതാരില്‍ സൂക്ഷിച്ചൊരാപെണ്ണിന്‍ മനസ്സറിയുവാന്‍..
ഒരു വേള, ഒരു മാത്ര.. ഞാന്‍ ശ്രമിച്ചിരുന്നെങ്കില്‍..ഒരു പക്ഷെ
അവളുടെ വേര്‍പാടിന്‍ വേദന , ഇത്രമേല്‍ അറിഞ്ഞിരിക്കില്ല ഞാന്‍...

പുഷ്പം

പുഷ്പമായ് നീ ചൊന്ന പെണ്ണിവള്‍ ..പിന്നെയോ
മഞ്ഞായും,മാനായും മാറിയതെങനെ
ഇടനെഞ്ജു ചേറ്ത്തു നീ വച്ചെന്നു ചൊല്ലിയ
പെണ്ണിവള്‍...പേടമാന്‍ മിഴിയാളിവളാണോ...?

കുപ്പിവള

ഞാന്‍ കണ്ടകിനാക്കളില്‍ അവളുടെ സാമീപ്യം
അറിയാതെന്‍ മനസ്സില്‍ നിറച്ചൊരാ ആഗ്രഹം
അളവില്‍ കവിഞ്ഞു തുളുമ്പിഒഴുകുമ്പൊളും
ഒരു പിടിക്കുപ്പിവള പൊട്ടുകള്‍കയ്യിലൊതുക്കി പിടിച്ചു
ഞാന്‍ ഓര്‍ക്കുന്നവളെയും,കേള്‍ക്കുന്നതിന്‍ കിലുക്കവും
കാലില്‍ മുറിപ്പാടായി മാറിയോ ..കുപ്പിവള..?
എങ്കില്‍ കളയൂ..ദൂരേക്കു...അവയേയും
നിലക്കാത്ത അവളുടെ ഓര്‍മ്മകളേയും കൂടെ...