Friday, August 15, 2008

അനുരാഗം

അറിഞ്ഞിട്ടും അറിയാതെ പോയപോല്‍ തോന്നിയ-
അനുരാഗ കഥയിലെ ദുഖാര്‍ത്തന്‍ ഞാനിതാ..
മറക്കുവാന്‍ വേണ്ടി ശ്രമിക്കുന്നു എങ്കിലും
വിളിക്കാതെ കേള്‍ക്കാതെ വന്നുകയറുന്നവളുടെ
ഓര്‍മ്മകള്‍ ഒരു പക്ഷെ, കൊണ്ടുപോയേക്കാം എന്നെ-
ഒരു വിദൂര തീരത്തേക്കേകനായ്

സുഹ്രുത്ത്

നന്ദി സുഹ്രുത്തെ,ഒരായിരം ആശംസകള്‍
ഒരുമിച്ചു നിറയുന്ന ഫലമുണ്ടിതിന്നു
വായിക്കു നിങള്‍ ഇനിയുമീ ഭാവന വറ്റാത്ത
എന്റെയീ സുന്ദര സ്വപ്നങളെ പറ്റി

ബാല്യം


എന്നിലെ കഴിവുകള്‍ ഉണര്‍ത്താനല്ലാ
നിന്നിലെ കഴിവുകള്‍ ഉണര്‍ത്താനല്ലോ
എന്റെ ബാല്യകാലത്തിന്റെ സ്മ്രുതി പഥങ്ങള്‍ താണ്ടി
മറവികളില്‍ മുങ്ങൈയൊരു ചിന്തകളെ ഉണര്‍ത്തിയതു
അതിലൂടെ കാണാം എനിക്കെന്‍ നിറങ്ങള്‍ ചാരുതയേകിയ
ബാല്യത്തെയും മനസ്സില്‍ ആയിരം മഴവില്ലു വിടര്‍ത്തിയ
കൌമാരത്തെയും,അതില്‍ ചാലിച്ച ഒരായിരം ഓര്‍മ്മകളെയും കൂ‍ടെ